അയ്യപ്പൻ കോവിൽ തൂക്കുപാലത്തിന് സമീപം കോൺക്രീറ്റ് പാലം നിർമ്മിക്കാനൻ പ്രാഥമിക ഘട്ട പരിശോധന നടന്നു
അയ്യപ്പൻ കോവിൽ തൂക്കുപാലത്തിന് സമീപം കോൺക്രീറ്റ് പാലം നിർമ്മിക്കാനൻ പ്രാഥമിക ഘട്ട പരിശോധന നടന്നു. വനം വകുപ്പും പൊതുമരാമത്ത് വകുപ്പുമാണ് പരിശോധനകൾ നടത്തിയത്.
കേന്ദ്ര വനം വന്യജീവി വകുപ്പിന്റെ അനുമതിക്കായാണ് സംയുക്ത പരിശോധന നടന്നത്.പൊതു മരാമത്ത് ഇടുക്കി എ എക്സി സൂസൻ സാറാ സാമുവേലിന്റെ യും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രന്റ യും നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. പാലം നിർമ്മിക്കണമെങ്കിൽ വനം വകുപ്പിന്റെ ഭൂമിയുണ്ടോയെന്നറിയാനും ഉണ്ടങ്കിൽ എൻ ഒ സി ലഭിക്കാനുമാണ് പരിശോധന നടത്തിയത് . കേന്ദ്രവനം മന്ത്രാലയം പച്ചക്കൊടി നൽകിയ ശേഷം വേണം ഇൻവെസ്റ്റിഗേഷന്റ അനുമതിക്കായി സംസ്ഥാന വനം വകുപ്പിൽ അപേക്ഷ സമർപ്പിക്കാൻ.
ഇവിടെ നിന്നും ലഭിക്കുന്ന മറുപടി അനുകൂലമായാൽ ഇൻവെറ്റിഗേഷന് പണം അനുവദിക്കാൻ കഴിയും.
ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ് പാലത്തിന്റെ എസ്റ്റിമേറ്റും ഡിസൈനും പൂർത്തിയാക്കിയശേഷമാണ് പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാനായുള്ള നടപടി തുടങ്ങാൻ കഴിയൂ. വനം വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.