Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുറ്റടി സ്പൈസസ് പാർക്കിൽ ഗോട്ടിമാല ഏലക്ക ലേലത്തിന് വരുന്നത് അന്വേഷിക്കണമെന്ന് കർഷകമോർച്ച
ഏലക്കായുടെ വിലയിൽ വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഉത്പാദനത്തിൽ കൂടുതൽ ഏലക്കായ സ്പൈസസ് പാർക്കിൽ പതിയുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കർഷകമോർച്ച ആവശ്യപ്പെട്ടു.
ഗോട്ടിമാല ഏലക്കായും സത്ത് എടുത്ത നിലവാരം കുറഞ്ഞ ഏലക്കായും സ്പൈസസ് പാർക്കിൽ ലേലത്തിൽ എത്തുന്നത് തടയണം ,ലേലത്തിൽ വയ്ക്കുന്ന ഏലക്കായ്ക്ക് 12 ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് സ്പൈസ് ബോർഡിന്റെ മാനദണ്ഡം .
എന്നാൽ 30 ദിവസം കഴിഞ്ഞാൽ പോലും കർഷകർക്ക് പണം നൽകാൻ ലേല ഏജൻസികൾ തയ്യാറാകുന്നില്ല. ഇതിനെക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് സ്പൈസസ് ബോർഡ് ചെയർമാനെയും , ഡയറക്ടറയും, മാർക്കറ്റിംഗ് ഡയറക്ടറേയും കാണുമെന്നും കർഷകമോർച്ച നേതാക്കൾ പറഞ്ഞു