Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എൽഡിഎഫ് സർക്കാരിന്റ വഞ്ചനയ്ക്കും അഴിമതിക്കുമെതിരെ യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭയാത്ര സമാപിച്ചു



എൽഡിഎഫ് സർക്കാരിന്റ വഞ്ചനയ്ക്കും അഴിമതിക്കുമെതിരെ യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭയാത്ര സമാപിച്ചു.
സമാപന സമ്മേളനം UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

കട്ടപ്പന പാറക്കടവിൽ നിന്നുമരംഭിച്ച ജാഥയുടെ ഉദ്ഘാടനം എ ഐ .സി .സി . അംഗം അഡ്വ. ഇ എം. ആഗസ്തി നിർവഹിച്ചത്.

കേരള സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും ഭരിച്ച് മുടിച്ച് താറുമാറാക്കിയും ഭൂവിഷയത്തിൽ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചും ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു . ഡി .എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കോൺഗ്രാസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ജനകീയ പ്രക്ഷോഭയാത്ര നടത്തിയത് .

പാറക്കടവ് മുതൽ വെളളയാംകൂടി വരെയാണ് പ്രക്ഷോഭയാത്ര സംഘടിപ്പിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഇടുക്കിക്കവലയിൽ ജാഥ അവസാനിപ്പിക്കുകയായിരുന്നു.


സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ഭൂവിഷയങ്ങളിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി ഉൾപ്പെടെയുള്ള നാല് എംഎൽഎമാരും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു

തോമസ് മൈക്കിൾ, ജോയി കുടക്കച്ചിറ എന്നിവരായിരുന്നു ജാഥ കാപ്റ്റന്മാർ.

നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട് തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!