Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായ ദമ്പതിമാരെ വെട്ടി കൊലപ്പെടുത്തി
തൂത്തുക്കുടി മുരുകേശൻ നഗറിലാണ് സംഭവം. അയൽവാസികളായ മാരി ശെൽവവും കാർത്തികയും പ്രണയത്തിലായിരുന്നു.ഇവരുടെ ബന്ധം ഇരുവീട്ടുകാരും എതിർത്തിരുന്നു.
എതിർപ്പ് അവഗണിച്ച് മൂന്ന് ദിവസം മുമ്പ് ഇവർ വിവാഹിതരായി വാടക വീട്ടിലേക്ക് മാറി.
വിവാഹദിവസം ക്ഷേത്രത്തിലെത്തി കാർത്തികയുടെ ബന്ധുക്കൾ മാരി സെൽവവുമായി തർക്കമുണ്ടായതായി പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ അജ്ഞാത സംഘം ഇവരുടെ വീട്ടിലെത്തി ഇരുവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ അറിയിച്ചത് അനുസരിച്ച്
പൊലീസ് സ്ഥലത്ത് എത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികൾക്കായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മാരി ശെൽവം കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനാണ്.