തിരക്ക് വർദ്ധിച്ചതോടെ വാഹന യാത്രികർക്ക് അപകടക്കെണി ഒരുക്കി വെളളിലാംങ്കണ്ടം കൽത്തൊട്ടി റൂട്ടിലെ ഈ റോഡ്


അയ്യപ്പൻകോവിൽ : വെള്ളിലാംങ്കണ്ടത്തു നിന്ന് കൽത്തോട്ടി പോകുന്ന റുട്ടിലാണ് അപകടക്കെണ്ടി ഒരുക്കി 2 കൈ റോഡുകൾ ഉള്ളത്. മലയോര ഹൈവേയുടെ പണികൾ നടക്കുന്നതിനാൽ ചെറുവാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങളും ഈ റോഡിനേയാണ് ആശ്രയിക്കുന്നത്. നരിയൻപാറ – വെങ്ങാലൂർക്കട – കൽത്തോട്ടി വഴി വെള്ളിലാംങ്കണ്ടത്തിൽ എത്തിച്ചേരാൻ സാധിക്കും..! കൂടാതെ കൽത്തോട്ടി വഴി ലബ്ബക്കടക്കും എത്താൻ സാധിക്കും . വെള്ളിലാംങ്കണ്ടത്തു നിന്ന് കൽത്തോട്ടി പോകുന്ന വഴിക്ക് 100 മീറ്ററിന് ഉള്ളിലാണ് കൈ വഴി സ്ഥിതി ചേയ്യുന്നത്. രാത്രിയിൽ കട്ടപ്പന – കൽത്തോട്ടി – വെള്ളിലാംങ്കണ്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ പ്രത്യകിച്ച് വഴി അറിയാതേ എത്തുന്ന വാഹനയാത്രികർ ഇറക്കം ആയതിനാൽ അമിത വേഗത്തിൽ എത്തുകയും ഈ കൈ വഴി അറിയാതേ നടുഭാഗത്തെ തിട്ടയിൽ ഇടിച്ച് മറിയുന്നത് പതിവായി മാറിക്കുകയാണ് എന്ന് നാട്ടുകാർ ചുണ്ടിക്കാണിക്കുന്നു….! റോഡിന്റ ഒരു ഭാഗം കിഴക്കെമാട്ടുക്കട്ടക്കും ഒരു വഴി വെള്ളിലാംങ്കണ്ടത്തിനുമാണ് ..: വൈകിട്ട് 7 മണി കഴിയുന്നതോടെ മഞ്ഞ് മുടുകയും വാഹന യാത്രികർ വഴി അറിയാതേ വരുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു …! അടിയന്തരമായി കാഞ്ചിയാർ പഞ്ചായത്ത് ഇടപെട്ട് സിഗ്നലുകൾ സ്ഥാപിക്കണമെന്ന അവശ്യം ശക്തമാകുകയാണ് …!