ശാസ്ത്ര സാമൂഹ്യശാസ്ത്രമേള ഒരുക്കങ്ങൾ പൂർത്തിയായി

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര സാമൂഹ്യശാസ്ത്രമേളയ്ക്ക് വെള്ളിയാംകുടി സെന്റ് ജെറോംസ് HSS ൽ ഒരുക്കങ്ങൾ പൂർത്തിയായി. ജനപ്രതിനിധികൾ ചെയർമാൻമാരും അധ്യാപകർ കൺവീനർ മാരുമായി രൂപീകരിച്ചിട്ടുള്ള വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഇന്നു നടന്ന സ്റ്റേജ് മാനേജർ മാരുടെയും കൺവീനർമാരുടെയും യോഗത്തിൽ അവലോകനം ചെയ്തു.
കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കീഴിലുള്ള 90 സ്കൂളുകളിൽ നിന്നായി എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ആയിരത്തിലധികം കുട്ടികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ 8 30ന് രജിസ്ട്രേഷൻ ഓടുകൂടി മേളക്ക് തുടക്കമാവും. 9 മണിക്ക് 50 ഓളംസ്റ്റേജുകളിൽ മത്സരങ്ങൾ ആരംഭിക്കും. പത്തുമണിക്ക് ഔദ്യോഗിക ഉദ്ഘാടന സമ്മേളന സമ്മേളനം നടത്തപ്പെടും. വെള്ളയാംകുടി സെന്റ് ജെറോം സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. തോമസ് മണിയാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഐ ബി മോൾ വാർഡ് കൗൺസിലർ ബീന സിബി. AEO സേവിയർ പി ജെ,ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഫ്രാൻസിസ് മാത്യു എന്നിവർ ആശംസകൾ അർപ്പിക്കും സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ജിജി ജോർജ് സ്വാഗതവും ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ കൃതജ്ഞതയും അർപ്പിക്കും.
ഉച്ചയോടു കൂടി വിവിധ സ്റ്റേജുകളിലെ മത്സരങ്ങൾ തീരുന്നത് അനുസരിച്ച് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ ഹയർ സെക്കൻഡറി കോട്ടയം മേഖല ഉപമേധാവി പി കെ ഗിരിജ സമ്മാനിക്കും.