Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കനത്ത മഴയിൽ വൻമതിൽ ഇടിഞ്ഞു വീണു, ഒഴിവായത് വൻ ദുരന്തം

കനത്ത മഴയിൽ വൻമതിൽ ഇടിഞ്ഞു വീണു ഒഴിവായത് വൻ ദുരന്തം.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ പല്ലാരിമംഗലം അടിവാട്
ടൗണിൽ ദേശീയ വായനശാലക്ക് എതിർ വശമുള്ള 35 അടി ഉയരമുള്ള സ്വകാര്യ വ്യക്തിയുടെ
മതിലാണ് ഇടിഞ്ഞു വീണത്. കനത്ത മഴ പെയ്യുന്നതിനിടയിൽ വലിയ ശബ്ദം കേട്ട് സമീപവാസികൾ എത്തിനോക്കിയ പോൾ ഉയരമുള്ള മതിൽ തൊട്ടടുത്ത കെട്ടിടത്തിന് മുകളിലെക്ക്
ഇടിഞ്ഞ് വീണ നിലയിൽ കാണപെട്ടത്.
സമീപത്തെ കോൺഗ്രീറ്റ് കെട്ടിടത്തിനും മണ്ണിടിച്ചിലിൽ ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഇടിഞ്ഞ് വീണ മതിലിന് സമീപം സ്വകാര്യ ആശുപത്രിയും മറ്റ് നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പകൽ സമയം നിരവധി ആളുകൾ നടക്കുന്ന ഭാഗത്തേക്കാണ് കല്ലുകളും മണ്ണും വന്നടിഞ്ഞത്. മതിൽ ഇടിഞ്ഞ് വീണ് അപകടം രാത്രിയായതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.