തേനി ഗൂഡല്ലൂരിന് സമീപം വനമേഖലയിൽ നായാട്ടിനെത്തിയ ആളെ വനപാലക്കാർ വെടിവച്ച് കൊന്നു

തേനി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള കുള്ളപ്പകുണ്ടൻപെട്ടി സ്വദേശി ഈശ്വരൻ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മേഘമല കടുവാ സങ്കേതത്തിന് കീഴിലുള്ള സുരുളിയാർ പവർ സ്റ്റേഷന് സമീപമുള്ള നിരോധിത വനമേഖലയിൽ നായാട്ടിന് എത്തിയതാണ് ഇയാൾ. വനപാലകരെ കണ്ടയുടൻ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വനപാലകർ വെടിയുതിർത്തത്.
വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇക്കാര്യം വനപാലകർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേത്തുടർന്ന് തേനി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീൺ ഉമേഷ് ഡോംഗരെ, ഉത്തമപാളയം ഉത്‌കോട്ട പൊലീസ് അഡീഷണൽ സൂപ്രണ്ട് മധുകുമാരി, ഉത്തമപാളയം ആർ.ഡി.ഒ ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്ത് എത്തി. ഉത്തമപാളയം മജിസ്‌ട്രേറ്റ് ജഡ്ജി എത്തി മൃതദേഹ പരിശോധന നടത്തി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി തേനി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഈശ്വരന്റെ ബന്ധുക്കൾ കമ്പം സർക്കാർ ആശുപത്രി ഉപരോധിക്കുകയാണ്. തുടരുകയാണ്.ഈശ്വരന്റെ മൃതദേഹം കമ്പം ആശുപത്രിയിൽ നിന്നും തേനിയിലേക്ക് മാറ്റിയതിനെതിരെയാണ് പ്രതിക്ഷേധം.അതെ സമയം മരിച്ച ഈശ്വരൻ വർഷങ്ങളായി കാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന ആളാണെന്ന് വനപാലകർ പറഞ്ഞു.വനമേഖലയിൽ ബയോ പ്രഷർ ഇലക്‌ട്രിക് വയറുകൾ ഉപയോഗിച്ച് കമ്പികൾ സ്ഥാപിച്ച് ഇതിലൂടെ വൈദ്യുതി കടത്തിവിട്ട് വേട്ട നടത്തുകയായിരുന്നു.
ഇങ്ങനെ ലഭിക്കുന്ന മൃഗങ്ങളുടെ മാംസം ഇയാൾ വില്പന നടത്തിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.2016 ൽ ഈശ്വരനും സഹായിയും ഇത്തരത്തിൽ വേട്ട നടത്തുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഒപ്പമുണ്ടായിരുന്നയാൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടൽ, കള്ളക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഈശ്വരൻ പ്രതിയാണെന്ന് അധികൃതർ പറഞ്ഞു.