എം ബി എ (ദുരന്ത നിവാരണം) സീറ്റൊഴിവ്

തിരുവനന്തപുരം പിടിപി നഗറിലുള്ള റവന്യു വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ആരംഭിച്ച ദുരന്ത നിവാരണം എം ബി എ കോഴ്‌സിന്റെ 2023 – 2025 ബാച്ചില്‍ ഒഴിവുള്ള സംവരണ വിഭാഗം സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പട്ടികജാതി -5, പട്ടികവര്‍ഗം – 1, ഈഴവ -1 , മുസ്ലിം – 2 എന്നിങ്ങനെയാണ് സംവരണ വിഭാഗം സീറ്റുകള്‍. അര്‍ഹരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 30, തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ രജിസ്റ്റര്‍ ചെയ്ത് പ്രവേശനം നേടിയതിന് ശേഷം ഒഴിവു വരുന്ന സംവരണ വിഭാഗം സീറ്റുകളിലേക്ക് പൊതുവിഭാഗത്തില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്ക് അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് – http://ildm.kerala gov.in, ഫോണ്‍ 9847984527