ജനകീയ വിജയ സന്ദേശ യാത്രയുടെ ആറാംദിനം മേരികുളത്തുനിന്ന് ആരംഭിച്ചു

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ക്യാപ്റ്റന്‍ സി വി വര്‍ഗീസിനെ പൊന്നാട അണിയിച്ചും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സമ്മാനിച്ചും സ്വീകരിച്ചു. വൈസ് ക്യാപ്റ്റന്‍ ഷൈലജ സുരേന്ദ്രന്‍, മാനേജര്‍ കെ വി ശശി, ജാഥാംഗങ്ങളായ വി വി മത്തായി, പി എസ് രാജന്‍, എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യന്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, രമേശ് കൃഷ്ണന്‍, വണ്ടന്‍മേട് ഏരിയ സെക്രട്ടറി ടി എസ് ബിസി തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പന ഏരിയയിലേക്ക് പ്രവേശിച്ച യാത്രയെ വെള്ളിലാംകണ്ടത്ത് സ്വീകരിച്ചു. ക്യാപ്റ്റന്‍ സി വി വര്‍ഗീസിനെ ചുവന്ന തലപ്പാവ് അണിയിച്ച് ഏരിയ സെക്രട്ടറി വി ആര്‍ സജി സ്വീകരിച്ചു. വെള്ളിലാംകണ്ടത്തെ സ്വീകരണ യോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റിയംഗം കെ എന്‍ ബിനു അധ്യക്ഷനായി. ക്യാപ്റ്റന്‍ സി വി വര്‍ഗീസും ജാഥാംഗങ്ങളും സംസാരിച്ചു. ലബ്ബക്കടയിലെയും ഇരുപതേക്കറിലെയും സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തി.
കട്ടപ്പനയില്‍ യാത്രയ്ക്ക് പ്രൗഡോജ്വല സ്വീകരണം നല്‍കി. ഇടുക്കിക്കവലയില്‍ നിന്ന് നാടന്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്യാപ്റ്റന്‍ സി വി വര്‍ഗീസിനെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചു. നഗരം ചുറ്റിയെത്തിയ യാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. മിനി സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി ആര്‍ സജി അധ്യക്ഷനായി. കെ വി ശശി, എന്‍ വി ബേബി, ഷൈലജ സുരേന്ദ്രന്‍, എം ജെ മാത്യു, വി വി മത്തായി, പി എസ് രാജന്‍, റോമിയോ സെബാസ്റ്റ്യന്‍, അഡ്വ. എ രാജ എംഎല്‍എ, സുമ സുരേന്ദ്രന്‍, സുശീല ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ കോണ്‍ഗ്രസ് വിറളിപൂണ്ടിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ സി വി വര്‍ഗീസ്. വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരുകള്‍ കുടിയേറ്റ കര്‍ഷകരെ ഇടുക്കിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടു. അതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് ഭൂപതിവ് ഭേദഗതി ബില്‍. എല്ലാശ്രമങ്ങളും പരാജയപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന വ്യക്തിഹത്യകള്‍ക്കൊന്നും ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ല. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാല്‍ പോലും കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ഭൂപതിവ് ഭേദഗതി ബില്‍ നടപ്പാക്കുക തന്നെ ചെയ്യും. ജോയ്‌സ് ജോര്‍ജ് നടപ്പാക്കിയ വികസന പദ്ധതികളുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടയാളാണ് ഇപ്പോഴത്തെ എംപി. മുമ്പ് കര്‍ഷകര്‍ക്കൊപ്പം നിലപാട് സ്വീകരിച്ചിട്ടുള്ള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ബി ടീമായി മാറരുതെന്നും സി വി വര്‍ഗീസ് പറഞ്ഞു.