കെ ടി ബിനു ക്യാപ്ടനായിട്ടുള്ള
ജനകീയ വിജയ സന്ദേശ ഉപജാഥയ്ക്ക് അവേശകരമായ തുടക്കം.
ഏലപ്പാറ >
മലയോര ജനതയെ തോൽക്കാൻ അനുവദിക്കില്ലയെന്നതിന്റെ ഉറച്ച സുപ്രധാന തിരുമാനമാണ് ഭൂനിയമ ഭേദഗതി ചെയ്ത പിണറായി സർക്കാർ സ്വീകരിച്ചതെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എസ് സതിഷ് പറഞ്ഞു. പെരുവന്താനത്ത് കെ ടി ബിനു ക്യാപ്ടനായിട്ടുള്ള ജനകീയ വിജയ സന്ദേശ ഉപ ജാഥയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മലയോര ജില്ലയിലെ ജനങ്ങളെ കുടിയേറ്റ മണ്ണിൽ നിന്നും ആട്ടി പായിക്കുവാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളാണന്ന് ചൂണ്ടികാട്ടി. യോഗത്തിൽ ബേബി മാത്യൂ അധ്യക്ഷനായി ജാഥ ക്യാപ്ടൻ കെ ടി ബിനുവിന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത് ക്യാപ്ടനു പുറമെ സി പി ഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഏരിയ കമ്മറ്റിയംഗങ്ങളായ ആർ ചന്ദ്രബാബു, എം സി സുരേഷ്, പ്രഭാ ബാബു ലോക്കൽ സെക്രട്ടറിമാരായ ഡി സുഗുണൻ ,ഷാജി പി ജോസഫ് , റെഡ്ഡി തോമസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9 ന് ഉപജാഥ തെക്കേ മലയിൽ ആരംഭിച്ച് പാലൂർക്കാവ്, മണിക്കൽ , മുപ്പത്തിയഞ്ചാം മൈൽ, ബോയ്സ്, വെംബ്ലി, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 4 ന് ഏന്തയാറിൽ സമാപിക്കും.