Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാൽവരി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ദ്വിദിന സഹവാസ ക്യാമ്പ് ‘കൂടെ 2k24’ ന് തുടക്കമായി



കാൽവരി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ദ്വിദിന സഹവാസ ക്യാമ്പ് കൂടെ 2k24 ന് തുടക്കമായി..
ജനുവരി 24, 25 തീയതികളിലായി നടക്കുന്ന ക്യാമ്പിൽ, വളർന്നുവരുന്ന ഇളംതലമുറയുടെ സമഗ്ര വികാസം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം..
ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ചെറിയാൻ കട്ടക്കയം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് മണ്ണകത്ത് CMI അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജിയോ ടി ജോസഫ്, PTA പ്രസിഡന്റ്‌ റോയ് താഴത്തുവീട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു..
PTA യുടെയും മാനേജ്മെന്റിനെയും സഹകരണത്തോടെ 1996
DPEP കാലഘട്ടം മുതൽ കാൽവരി എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് നടന്നുവരുന്നു.. വ്യക്തിത്വ വികസന സെമിനാർ കേരള പോലീസ്, കേരള അഗ്നിശമനസേന, മെഡിക്കൽ ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയിൽ നിന്നുള്ള ക്ലാസുകളും, പ്രകൃതി നടത്തം കൾച്ചറൽ പ്രോഗ്രാമുകൾ, പൈനാവ് അമൽജ്യോതി സ്കൂൾ സന്ദർശനം, ഉല്ലാസയാത്ര തുടങ്ങിയവയും ഈ ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നു, കാൽവരി മൗണ്ടിലെ മേഘമല റിസോർട്ടിലാണ് ഇന്ന് കുട്ടികളുടെ ഉറക്കം ക്രമീകരിച്ചിരിക്കുന്നത്..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!