ഉർവശിയെ കാണാൻ മകൾ കുഞ്ഞാറ്റയെത്തി; അമ്മയോളം വളർന്നെന്ന് ആരാധകരും
ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്‍വശി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ഉർവശി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് ഇത്. ഒപ്പം ഉർവശിയുടെ കുടുംബവും ഉണ്ട്.
തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവിൽ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം.
പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.