Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പിന്നിലേക്ക് ഉരുണ്ട് മറ്റൊരു ബസില്‍ ഇടിച്ച് അപകടം
ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പിന്നിലേക്ക് ഉരുണ്ട് മറ്റൊരു ബസില്‍ ഇടിച്ച് അപകടം. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഞായര്‍ പകല്‍ 3.30ന് കട്ടപ്പന നഗരസഭ ഓഫീസിനുസമീപത്താണ് അപകടം. തങ്കമണി-ചെറുതോണി റൂട്ടിലോടുന്ന ബസ്, അമര്‍ജവാന്‍ റോഡിന്റെ കയറ്റത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. പിന്നാലെ വന്ന എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും മുന്‍വശത്ത് ഇടിച്ചു. രണ്ട് ബസുകള്‍ക്കും കേടുപാട് സംഭവിച്ചു. കട്ടപ്പന പൊലീസ് എത്തി ബസുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.