വയോജന ക്ഷേമ- സംരക്ഷണ മേഖലയിലെ മികവിനുള്ള അംഗീകാരം വൊസാർഡിന്
വയോജന ക്ഷേമ- സംരക്ഷണ മേഖലയിലെ മികവിനുള്ള അംഗീകാരം വൊസാർഡിന്
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ വേറിട്ടൊരു ശൈലിയിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിയുന്ന സാധ ജനങ്ങൾക്കായി കഴിഞ്ഞ 25 വർഷമായി കേരളത്തിലും പുറത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വൊസാർഡ് എന്ന സന്നദ്ധ സംഘടനയ്ക്ക് ഈ ജൂബിലി വർഷത്തിൽ വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഗവൺമെന്റ് ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് 2023 വർഷത്തിൽ ലഭിച്ചു എന്നത് പ്രവർത്തന മേഖലയിലെ ഗുണഭോക്താക്കൾക്ക് ഇരിട്ടി മധുരമായി.
സിഎംഐ സഭയുടെ കോട്ടയം പ്രോവിൻസിന്റെ ഹൈറേഞ്ച്തല സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1998ൽ ഇടുക്കി ജില്ലയിലെ കുമളിയിൽ റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറെ പറമ്പിൽ സിഎംഐയുടെ നേതൃത്വത്തിൽ ആരംഭിച്ച വോസാർഡ്, ദരിദ്രരുടെയും ഇടത്തരക്കാരുടെയും കർഷകരുടെയും ഭിന്നശേഷിക്കാരുടെയും മാനസിക വിഷമതയുള്ളവരുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാക്കി, അവരുടെ സമഗ്ര വികസനവും സാമ്പത്തിക സുരക്ഷിതത്വവും അവകാശ സംരക്ഷണവും നേടുന്നതി നാണ് പ്രവർത്തിച്ചു വരുന്നത്. (ഓർഗനൈസേഷൻ ഫോർ സോഷ്യൽ ആക്ഷൻ ആൻഡ് റൂറൽ ഡെവലപ്മെന്റ്).
ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസം, വരുമാന വർദ്ധനവ്, സാമൂഹ്യവയോജന ക്ഷേമ- സംരക്ഷണ മേഖലയിലെ മികവിനുള്ള അംഗീകാരം വൊസാർഡിന് തിന്മകളിൽ നിന്നുള്ള മോചനം, ഓരോ വിഭാഗത്തിനും Challenging അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ, നിയമസഹായം, കൗൺസിലിംഗ്, എന്നിവയിലൂടെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷിതമായ ഭാവിയും സമാധാനപൂർണമായ ജീവിതവുമാണ് വോസാർഡ് ലക്ഷ്യം വയ്ക്കുന്നത്. വിവിധ മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ച് ഭിന്നശേഷി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന ഗവൺമെന്റ് അവാർഡ്, ദേശീയ അവാർഡ്, മികച്ച സാമൂഹ്യപ്രവർത്തന അവാർഡ് എന്നിവയും ഇതിനുമുമ്പ് നേടിയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യകരവും സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതം മുന്നിൽക്കണ്ട്, ഓരോ ഗ്രാമപ്രദേശത്തും അവരെ ഒന്നിച്ചു ചേർത്ത്, സ്വാശ്രയ സംഘങ്ങൾക്ക് രൂപം നൽകുകയും പഞ്ചായത്ത് തല ഫെഡറേഷനിലൂടെ അവരെ ശാക്തീകരിക്കുകയും അവകാശങ്ങൾ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നു.അവർക്ക് ആവശ്യമായ തൊഴിൽ സംരംഭങ്ങൾ സ്വയംതൊഴിൽ പദ്ധതികൾ എന്നിവ കൂടാതെ സമയാസമയത്തുള്ള ആരോഗ്യ പരിശോധന ചികിത്സ എന്നിവ ഉറപ്പുവരുത്തുകയും വിജ്ഞാന വിനോദ പരിപാടികളിലൂടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുകയും, വീട്ടിലും നാട്ടിലും സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തുവരുന്നു. സന്തോഷത്തോടെ ഈ ലോക ജീവിതത്തിൽ നിന്നും വിരമിക്കാൻ പോകുന്നതിന് സാധ്യമായതെല്ലാം അവർക്കായി ഒരുക്കി പരിശീലിപ്പിച്ച് നൽകുന്ന ബൃഹത്തായ പ്രവർത്തനമാണ് വയോജനങ്ങൾക്കായി വൊ സാർഡ് കേരളത്തിലും തമിഴ്നാട്ടിലുമായി ചെയ്തുവരുന്നത്. ഈ പ്രവർത്തനങ്ങൾ ഒരു മോഡലായി സ്വീകരിക്കപ്പെടുകയും നിരവധി സാമൂഹ്യ പ്രവർത്തകർ പഠന പരിശീലനത്തിനായി എത്തുകയും ചെയ്യുന്നു.
തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരും കാര്യമായി ശ്രദ്ധിക്കാത്തതും സംഘടിത പ്രവർത്തനങ്ങൾ ഇല്ലാത്തതുമായ മാനസികാരോഗ്യ മേഖല, ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ, ഇവ മുൻകൂട്ടി കണ്ടെത്തുന്നതിനും, പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും, ഉടൻതന്നെ തുടക്കം കുറിക്കുകയാണ്.
സാമൂഹ്യ രാഷ്ട്രീയ സാമുദായ മേഖലകളിൽ നേതൃത്വം രംഗത്ത് പ്രവർത്തിക്കുന്നവർ, അഭ്യുദയകാംക്ഷികൾ, എന്നിവരുടെയും വിവിധ ഏജൻസികൾ, ഗവൺമെന്റ് ഓഫീസുകൾ, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയും സഹകരണവും സഹായവും പ്രോത്സാഹനവുമാണ് വോസ്സാർഡ് പ്രവർത്തനങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.