Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രസംഗം തീരുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ്; ക്ഷുഭിതനായി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ


കാസർകോട്: പ്രസംഗവേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. പ്രസംഗിച്ച് തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസാരിച്ച് തീരുന്നതിന് മുമ്പ് അടുത്തയാളെ സംസാരിക്കാന്‍ സംസാരിക്കാന്‍ വിളിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വേദി വിട്ടത്. ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.