Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആകാശത്തുവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ്


ആകാശത്തുവച്ച് ഇൻഡിഗോ ഫ്ലൈറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ്. ഗുവാഹത്തിയിൽ നിന്ന് അഗർത്തല വരെ പോവുകയായിരുന്ന വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്ന് താഴേക്ക് ചാടുകയായിരുന്നു 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിൻ്റെ ലക്ഷ്യം. ഇയാൾ വിഷാദരോഗത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
വ്യാഴ്ചാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ത്രിപുരയിലെ മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്ന് 15 മൈൽ അകലെവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാളെ വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. ഇവരുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്, വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.