Idukki വാര്‍ത്തകള്‍കേരള ന്യൂസ്പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാചകവാതക വിതരണ ലോറിയിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി


പീരുമേട്: പാചകവാതക വിതരണ ലോറിയിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ പ്ലാന്റിൽ നിന്നും കുമളി അണക്കരയിലെ ഭാരത്ഗ്യാസ് ഏജൻസിയിലേക്ക് സിലണ്ടറുമായി പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ തൃശൂർ സ്വദേശി ഡേവിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ വിശ്രമത്തിനായി പീരുമേട് പോസ്റ്റ് ഓഫിസിനു സമീപം നിർത്തിയ വാഹനം രാവിലെ ഒൻപതു മണിയായിട്ടും മാറ്റാത്തതിനാൽ ഓട്ടോ തൊഴിലാളികൾ ഡ്രൈവറെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അനക്കം ഇല്ലെന്ന് മനസിലായത്. ഇവർ പീരുമേട് പോലീസിലറിയിക്കുകയും, തുടർന്ന് മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹൃദയസ്തംഭനമാണ് മരണകാരണമന്ന് പ്രാഥമിക നിഗമനം.