ചികിത്സാ ധനസഹായത്തിനായി ഒരു നാട് കൈകോർത്തപ്പോൾ ലഭിച്ചത് വലിയജന പിൻതുണ
ചികിത്സാ ധനസഹായത്തിനായി ഒരു നാട് കൈകോർത്തപ്പോൾ ലഭിച്ചത് വലിയജന പിൻതുണ.
ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ടു കൊണ്ട് പുതിയ ഒരു ചാരിറ്റി സംഘടനയും നാട്ടുകാർ രൂപികരിച്ചു .
ഉപ്പുതറ പഞ്ചായത്തിലെ പശുപ്പാറ നിവാസികളാണ് ഈ ഉദ്യമത്തിന് പിന്നിൽ.
പുതിയ ജീവകാരുണ്യ സംഘടന രൂപീകരണ ഉദ്ഘാടനം കട്ടപ്പന ബ്ലോക് പഞ്ചായത്ത് പ്രസി. എം.റ്റി മനോജ് നിർവ്വഹിച്ചു …….
തലയിൽ ട്യൂമർ ബാധിച്ച പശുപറ സ്വദേശിയായ രാജേഷിന്റെ ചികിത്സാ സഹായ ധനശേഖരണാർത്ഥമാണ് പശുപ്പാറയിൽ രാജേഷ് ചികിസാ സഹായ സമിതി രൂപീകരിച്ചത്.
മേഖലയിലെ വിവിധ രാഷ്ട്രീയ മത സാമുദായിക സാംസ്കാരിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമിതി രൂപീകരിച്ചത്. നാട്ടുകാരുടെ ഈ ഉദ്യമത്തിന് പൊതുജനങ്ങളുടെ ഇടയിൽ നിന്ന് മികച്ച പിൻതുണയാണ് ലഭിച്ചതും .
ചികിത്സ സഹായ നിധിയിലേക്ക് ഏഴ് ലക്ഷത്തി നാൽപതിനായിരം രൂപയാണ് ലഭിച്ചത്. ഇതിൽ രാജേഷിന്റെ ചികിത്സക്ക് നാല് ലക്ഷത്തി അൻപതിനായിരം രൂപ ചിലവായി.
ബാക്കി ഒരു ലക്ഷം രൂപ തുടർ ചികിത്സക്കും മാറ്റി വെച്ചു .
എന്നാൽ നീക്കിയിരിപ്പുള്ള ബാക്കി തുകയിൽ ഒരു ലക്ഷത്തി നാൽപതിനായിരം രൂപ വീതിച്ച് നാട്ടിൽ വിവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സ സഹായം ആവശ്യമായ 8 പേർക്ക് പശുപ്പാറയിൽ സംഘടിപ്പിച്ച യോഗത്തിൽ വെച്ച് കൈമാറി.
എന്നാൽ ഈ ഉദ്യമത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടു കൊണ്ട് പശുപാറ കേന്ദ്രീകരിച്ച് പുതിയ ഒരു ചാരിറ്റി സംഘടനക്കും ഇവർ രൂപം നൽകി .
സമാന രീതിയിൽ തങ്ങളുടെ നാട്ടിലും സമീപപ്രദേശങ്ങളിലും ഉള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം .
പശുപ്പാറയിൽ സംഘടിപ്പിച്ച യോഗത്തിൽ രാജേഷ് ചികിസ സഹായ സമിതിയുടെ പ്രവർത്തനങ്ങളും വരവ് ചിലവ കണക്കുകളും പൊതുജനങ്ങളെ ബോധ്യപെടുത്തി. തുടർന്ന് പുതുതായി രൂപീകരിച്ച ജീവകാരു സംഘടനയുടെ ഉദ്ഘാടനവും ചികിത്സ സഹായ വിതരണവും കട്ടപ്പന ബ്ലോക് പഞ്ചായത്ത് പ്രസി : എം.ടി മനോജ് നിർവ്വഹിച്ചു
ഉപ്പുതറ ഗ്രാമപഞ്ചായത്ത് അംഗം ലീലാമ്മ ജോസ് അദ്ധ്യക്ഷനായിരുന്നു . കെ.കെ കേശവൻ , ബിജു ഭദ്രൻ , ഫാദർ സെബാസ്റ്റ്യൻ കൊച്ചുകരോട്ട് , ഫാദർ എ വിജയൻ തുടങ്ങി വിവിധ രാഷ്ട്രയ കക്ഷി മത സമുധായിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു