നാട്ടുവാര്‍ത്തകള്‍
നിറം മങ്ങി ഗോള്‍ഡ് അപ്രൈസര്‍മാര്‍
ലോക്ഡൗണ്‍ മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഒരുവലിയ വിഭാഗം ആളുകള്‍ ഗോള്‍ഡ് അപ്രൈസര്‍ മേഖലയിലുണ്ടെന്ന് ഗോള്‍ഡ് അപ്രൈസറായ കല്ലുകുന്ന് ഇലവന്തിക്കല്‍ അശോക് രവീന്ദ്രന്‍ പറഞ്ഞു. ബാങ്കുകളില്‍ സ്വര്‍ണ വായ്പക്കെത്തുന്നവരുടെ സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നവരാണ് ഇക്കൂട്ടര്‍. ബാങ്കുകള്‍ അടച്ചാലും മറ്റ് വിഭാഗം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഗോള്‍ഡ് അപ്രൈസര്‍മാര്‍ക്ക് ഈ പരിഗണനയില്ല. സ്വര്‍ണ വായ്പക്ക് ആരെങ്കിലും എത്തുമ്പോള്‍ മാത്രമാണ് അപ്രൈസര്‍മാര്‍ക്ക് അതിന്റെ കമ്മീഷന്‍ ലഭിക്കുന്നത്. തുച്ഛമായ വരുമാനം ലഭിക്കുന്ന ഇക്കൂട്ടര്‍ക്ക് ബാങ്കില്‍ ജോലിചെയ്യുന്നവര്‍ എന്ന ഒറ്റ കാരണത്താല്‍ മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ കഴിയാത്ത സാഹചര്യമാനിന്നും അശോക് പറഞ്ഞു.