നാട്ടുവാര്‍ത്തകള്‍
ഓടാത്ത വണ്ടിയുമായി ടാക്‌സി ഡ്രൈവര്‍മാര്‍
ടാക്‌സി ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും വായ്പയെടുത്ത് വാഹനങ്ങള്‍ വാങ്ങിവരാണെന്നും ഇത് തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കട്ടപ്പന ടാക്‌സി ഡ്രൈവറായ പാറയ്ക്കല്‍ പ്രദീപ് പറഞ്ഞു. പലിശ രഹിത മൊറട്ടോറിയം ലഭിക്കാതെ രക്ഷയില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. ഓടാതെ കിടക്കുന്ന വാഹനങ്ങളില്‍ എലികള്‍ കയറി കേബിളുകള്‍ മുറിക്കുന്നതുമൂലം പലര്‍ക്കും 60000 മുതല്‍ ഒരുലക്ഷം രൂപവരെ നന്നാക്കാന്‍ ചിലവ് വരുന്ന സ്ഥിതിയാണ്. ഓടാതെ കിടക്കുന്നതിനാല്‍ പല വാഹങ്ങള്‍ക്കും തകരാര്‍ സംഭവിക്കുകയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്. മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണെന്നും പ്രദീപ് പറഞ്ഞു.