Idukki വാര്‍ത്തകള്‍
പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍മാർക്ക് ഫോണ്‍ വിലക്ക്; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉത്തരവ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷക്കിടെ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളും ക്രമക്കേട് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സുഗമമായ പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി സ്ക്വാഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍ നല്‍കിയ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന് പരീക്ഷാ ഹാളുകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഫോണ്‍കൊണ്ടുവരുന്നത് തടയണം എന്നായിരുന്നു. ഇത് കണക്കിലെടുത്താണ് ഉത്തരവ്.