നാട്ടുവാര്‍ത്തകള്‍
ചുമട്ട് തൊഴിലാളികള്‍ക്ക് ജീവിത ഭാരം കുറയുന്നില്ല
കോവിഡിനെ തുടര്‍ന്ന് അങ്ങാടികള്‍ അടച്ചിട്ടതോടെ ചുമട്ട് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കട്ടപ്പനയിലെ ചുമട്ട് തൊഴിലാളിയായ വലിയകണ്ടം തലച്ചിറയില്‍ ഷൈമോന്‍ പറഞ്ഞു.നിര്‍മാണ മേഖല സ്തംഭിച്ചതും തൊഴില്‍ ഇല്ലാതാക്കി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ അവിടുത്തെ തൊഴിലാളികളും ചുമട്ട് ജോലി ചെയ്യുന്നവരും ദുരിതത്തിലാകുകയാണ്.കഴിഞ്ഞ ലോക്ഡൗണിന്റെ ക്ഷീണം മാറുന്നതിന് മുന്നെയാണ് അടുത്തത് വന്നത്. വായ്പകള്‍ അടക്കം മുടങ്ങിയിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ വീണ്ടും പ്രതിസന്ധി ഇരട്ടിയാകുമെന്നും ഷൈമോന്‍ പറഞ്ഞു.