യൂത്ത് ഫ്രണ്ട് (എം) ന്റെ ജില്ലാ പ്രസിഡന്റായി ജോമോൻ പൊടിപാറയെയും ,ജനറൽ സെക്രട്ടറിയായി വിപിൻ സി അഗസ്റ്റിനെയും തിരഞ്ഞെടുത്തു

ഇടുക്കി: കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായി ജോമോൻ പൊടിപാറയെയും ജില്ലാ ജനറൽ സെക്രട്ടറിയായി വിപിൻ സി അഗസ്റ്റിനെയും തിരഞ്ഞെടുത്തു.കേരള കോൺഗ്രസ് (എം) പാർലമെൻററി പാർട്ടി ലീഡർ ബഹു: മന്ത്രി റോഷി അഗസ്റ്റിൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ടമറ്റ് ഭാരവാഹികൾ : സാജൻ കൊച്ചുപറമ്പിൽ ,ബിനീഷ് മാത്യു (വൈസ് പ്രസിഡന്റ്), ഡിജോ വട്ടോത്ത് (ട്രഷറർ) ,അജിത്ത് കെ.സി കൈത്താളികുന്നേൽ, ആന്റോ വർഗീസ് ഓലിക്കരോട്ട് , റിനു മാത്യു,അബിൻ രാജു (സെക്രട്ടറിമാർ ),ജോമറ്റ് ജോസഫ് ഇളംതുരുത്തിയിൽ , ജോമി കുന്നപ്പള്ളിൽ,ജെഫിൻ അഗസ്റ്റിൻ (സംസ്ഥാന ഭാരവാഹികൾ) ,അലീന മരിയ ജോസ് (വനിത), പ്രിയാമോൾ (എസ് സി എസ്ടി)
ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ ശ്രീ. ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അലക്സ് കോഴിമല മുഖ്യപ്രഭാഷണം നടത്തിയ കൺവെൻഷനിൽ ,സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക ,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് റോണി മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, കോട്ടയം ജില്ലാ പ്രസിഡൻറ് എൽബി അഗസ്റ്റിൻ, നേതാക്കളായ ഷിജോ തടത്തിൽ, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി പുളിയംകുന്നേൽ, ജെയിംസ് മ്ലാക്കുഴി എന്നീ നേതാക്കൾ പങ്കെടുത്തു.









































































