തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ റോഡിൽ ഉപേക്ഷിച്ച് കർഷകർ
കമ്പം: തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ റോഡിൽ ഉപേക്ഷിച്ച് കർഷകർ. ഒരു കിലോ തക്കാളിക്ക് 200 രൂപ വരെ വില എത്തിയിരുന്നെങ്കിലും ഇപ്പോൾ ആർക്കും വേണ്ടാത്ത സാഹചര്യമായി മാറിയത് കർഷകരെ ദുരിതത്തിലാക്കുന്നു. ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോയ തക്കാളി വില യില്ലാത്തതിനാൽ റോഡിൽ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കർഷകരും.
ഒരു കിലോ തക്കാളിക്ക് ഇപ്പോൾ അഞ്ച് രൂപയിൽ താഴെയാണ് കർഷകർക്ക്ലഭിക്കു ന്നത്. ചില ദിവസങ്ങളിൽ മാത്രം 10 രൂപ വരെ നിരക്കിൽ കർഷകരിൽ നിന്ന് മൊത്ത വ്യാപാരികൾ എടുക്കുന്നുണ്ട്. വിളവെടുത്ത് ചന്തയിൽ എത്തിക്കാനുള്ള ചെലവ് പോലും തികയാത്ത സാഹചര്യത്തിലാണ് കർ കർഷകർ തക്കാളി ഉപക്ഷിച്ച് മടങ്ങുന്നത്.
പച്ചക്കറി കൃഷി നിലനിൽക്കണമെങ്കിൽ സർക്കാർ താങ്ങു വില നിശ്ചയിക്കണമെന്ന് കർഷകർ പറയുന്നു. ഇത്തരത്തിലാണ് വില തുടർന്നും ലഭിക്കുന്നതെങ്കിൽ കൃഷി ഉപേക്ഷിക്കാതെ മറ്റു മാർഗമില്ലെന്നുംകർഷകർ പറയുന്നു.
അതിർത്തി പട്ടണമായ ഉദുമൽപേട്ട യിലെ കുറിച്ചി കോട്ട, കുമരലിംഗം,കൊളുമം, കമ്പം,പെരുപ്പംപെട്ടി, ദളി, നെയ്ക്കാരപെട്ടി, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളിലാണ് കൂ ടുതലും തക്കാളി കൃഷി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷികൾ ചെയ്തു വരുന്നത്. മറ്റ് വിളകൾ ക്കും ഇപ്പോൾ വില കുറവാണ് തമിഴ്നാട്ടിൽ. എന്നാൽ അതിർത്തി കടന്ന് കേരളത്തിലെത്തു മ്പോൾ പച്ചക്കറി വിലയിൽ കാര്യമായ കുറവുണ്ടാകുന്നില്ല.