നാട്ടുവാര്‍ത്തകള്‍
ക്വാറന്റൈന്‍ ലംഘനത്തിന് കേസെടുത്തു
ഏലപ്പാറ: ക്വാറന്റൈന്‍ ലംഘനത്തിനെതിരെ മൂന്നുകല്‍ ഉളുപ്പുണ്ണി അനീഷ് ഭവനില്‍ നടരാജനെതിരെ വാഗമണ്‍ പോലീസ് കേസെടുത്തു. ഇയാള്‍ക്ക് കഴിഞ്ഞ 14 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച്ച ഒന്‍പതോടെ ഇയാള്‍ പുറത്തേയ്ക്ക് പോകുന്നത് കണ്ട് നാട്ടുകാര്‍ ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചു. ആരോഗ്യവകുപ്പില്‍ നിന്നറിയിച്ചതനുസരിച്ച് വാഗമണ്‍ പോലീസ് കേസെടുടുക്കുകയായിരുന്നു