ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിന് ചുറ്റു മതിൽ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു


വൈകുന്നേരങ്ങളിലുംഅവധി ദിനങ്ങളിലുമായി സാമൂകികവിരുദ്ധരുടെ ശല്യംരൂക്ഷമാണ്
അതോടൊപ്പം തെരു നായ്ക്കളും സ്കൂൾ പരിസരം കൈയ്യടക്കുകയാണ് …..
സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ നടപടി എങ്ങുമാകുന്നില്ല. ഹൈസ് കൂളിനും സമീപത്തെ ഹയർ സെക്കന്ററി സ്കൂളിനും ചുറ്റുമതിൽ ഇല്ല .
നിലവിൽ വൈകുന്നേരങ്ങളിലും അവധി ദാനങ്ങളിലും സാമൂഹിക വിരുദ്ധർ സ്കൂൾ അങ്കണം കൈയ്യടക്കുകയാണ് . പ്രധാന ടൗണിൽ നിന്നും അകലെ ആയതിനാൽ ഇവിടേക്ക് ആരുടെയും ശ്രദ്ധ എത്തില്ല . സാമൂഹികവിരുദ്ധർ ഇവിടെ മദ്യപിച്ചിട്ട് കുപ്പികൾ സ്കൂൾ പരിസരങ്ങളിൽ വലിച്ച് എറിയുകയും സ്കൂളിന്റെ ജനൽ ചില്ലുകൾ അടക്കം പൊട്ടിക്കുന്ന സാഹചര്യവും നിലവിൽ ഉണ്ട് .
ചില സമയങ്ങളിൽ മദ്യക്കുപ്പികൾ പൊട്ടിച്ച് ചിതറിച്ചിടുകയും ചെയ്യുന്നുണ്ട് .
ഇതോടൊപ്പം തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. രാത്രിയിലും പകലും ഒരു പോലെ വിഹരിക്കുകയാണ് നായ്ക്കൾ.
ഇത് പകൽ സ്കൂളിലെ ത്തുന്ന കുട്ടികൾക്കും ഭീഷണിയാണ്. ബന്ധപ്പെ ട്ട അധികൃതരുടെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമാണ്.