കട്ടപ്പനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത മൂല്യബോധന സദസ്സിൽ ഉയർന്നു വന്ന ആവശ്യങ്ങൾ
ജില്ലയിലെ ഉദ്യോഗസ്ഥ ആധിപത്യം അവസാനിപ്പിക്കണം,
ജനങ്ങൾക്ക് പൂർണ്ണ അധികാരം നൽകണം
കട്ടപ്പന ടൗണിലെ 70ളം ഏക്കർ സ്ഥലത്തിന് പട്ടയം നൽകണം
കാർഷിക മേഖലയിലെ തകർച്ച പരിഹരിക്കണം.
വന്യമൃഗശല്യം, ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവ പരിഹരിച്ച് ഉപകാരപ്രധമായ പദ്ധതികൾ കൊണ്ടുവരണം.
ജില്ലയെ വനമാക്കി മാറ്റുവാനുള്ള വനം വകുപ്പ് നടപടി അവസാനിപ്പിക്കണം.
വനഭൂമിയും – പട്ടയഭൂമിയും വേർതിരിക്കണം.
വാഗമൺ ടൂറിസവികസനം
വാഗമൺ ടൂറിസ വികസനത്തിന് തടസം നിൽക്കുന്ന വനം വകുപ്പ് നടപടികൾ അവസാനിപ്പിക്കണം.
തുടർച്ചയായ വൈദ്യുതി മുടക്കം പരിഹരിക്കണം.
വാഗമൺ ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
കാന്തല്ലൂർ മേഖലയിലെ ഭൂമി വനഭൂമിയാക്കാനുള്ള ജില്ലാ കളക്ടറുടെ നടപടി അവസാനിപ്പിക്കണം.
ജില്ലയിലെ ചെറുകിട പദ്ധതികൾ സംരക്ഷിക്കണം.
K ഷിഫ്റ്റ് പദ്ധതിയിൽ ജനോപകാരപ്രദമാക്കണം.
മൂന്നാറിലെ 13 പഞ്ചായത്തിലെ നിയന്ത്രണം മാറ്റുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
ജില്ലയിലെ വനം വകുപ്പ് വന വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.
വനം വകുപ്പിനെ നിയന്ത്രിക്കണം.
നിർമ്മാണ നിയന്ത്രണം പൂർണ്ണമായും എടുത്ത് മാറ്റണം.
തോട്ടങ്ങളുടെ പ്രതിസന്നികൾ പരിഹരിക്കണം.
ഏലക്ക വിപണന രംഗത്ത് 18 ഏജൻസികൾ പണം നൽകുവാൻ വൈകുന്നു.
കർഷകരുടെ നേതൃത്വത്തിൽ സഹകരണ ലേല ഏജൻസികൾ ആരംഭിക്കണം.
ഇടുക്കി ജില്ലായിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്.
പെർമിറ്റ് നൽകാതെ നിയന്ത്രണം കൊണ്ടുവരുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
പ്രളയവും കോവിഡും മൂലും ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലാണ്.
മൂന്നാർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് നടപടി ഉണ്ടാവണം.
ജില്ലയിലെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിന് നടപടി ഉണ്ടാവണം.
പാറമടകൾ പ്രവർത്തിക്കുവാൻ നടപടി ഉണ്ടാവണം.
കേരള കെട്ടിട നിർമ്മാണ ചട്ടം ഓരോ ജില്ലയിലും പല രീതിയിൽ ഉദ്യേഗസ്ഥർ വ്യാഖ്യാനിക്കുന്നു.
പല രീതിയിൽ ഫീസ് വാങ്ങുന്നു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യേഗസ്ഥ നടപടി അവസാനിപ്പിക്കണം.
ആരോഗ്യമേഖലയിൽ ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത കുറവ് പരിഹരിക്കണം.
സർക്കാർ/സ്വകാര്യ മേഖലയിൽ ഓക്സിജൻ സിലിണ്ടർ റീഫില്ലിംഗ് പ്ലാൻ്റ് സ്ഥാപിക്കണം.
ഹൈറേഞ്ച് മേഖലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കണം.
ഏലത്തോട്ടങ്ങളിലെ നിർമ്മാണങ്ങൾ ( സ്റ്റോർ, ലയമം) തടസം നീക്കണം.
പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലയിലെ നിരവധി യുവാക്കൾ ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്നു.
റാങ്ക് ലിസ്റ്റ് വന്നിട്ട് 6 മാസം കഴിഞ്ഞിട്ടും 10% പോലും വിളിച്ചിട്ടില്ല.
അമിക്കസ് ക്യൂറി നടപടികൾ അവസാനിപ്പിക്കണം.
തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് CPM സംസ്ഥാന സെക്രട്ടറിയുടെ മുന്നിൽ ജില്ലയുടെ ആവശ്യമായി ഉയർന്നു വന്നത്.
ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും, വനം വകുപ്പിൻ്റ് ഒരിഞ്ച് ഭൂമി പോലും നഷ്ട്ടപ്പെട്ടിട്ടില്ലന്നും കൂടൂതൽ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള നടപടികൾ അവസാനിപ്പിക്കുമെന്നും സൊക്രട്ടറി അറിയിച്ചു.
മൂന്നാർ മേഖലയിലെ 17 പഞ്ചായത്തുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കളക്ട്ടറുടെ വാക്ക് അല്ല അവസാന വാക്ക് എന്നും MV ഗോവിന്ദൻ പറഞ്ഞു.
ജനോപകാരപ്രധമായ കാര്യങ്ങളുമായിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ കൂട്ടി ചേർത്തു.