സ്ഥലം വാങ്ങിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം. കേരളാ കോൺഗ്രസ്
വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ കള്ളിപ്പാറയിൽ സ്ലോട്ടർ ഹൗസിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി രണ്ട് ഏക്കർ സ്ഥലം വാങ്ങിയതിൽ വൻ അഴിമതി നടന്നിട്ടുള്ളതായി കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു………………. യു.ഡി.എഫ് പ്രതിനിധിയായിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇടതുമുന്നണി പ്രസിഡണ്ടായി ഏതാനും നാൾ കഴിഞ്ഞപ്പോൾ മുതലാണ് ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങളിൽ അഴിമതികൾ ആരംഭിച്ചത്. ഹോട്ടൽ ബില്ല് ഇനത്തിലും പഞ്ചായത്ത് വാഹനത്തിന് ഡീസൽ അടിച്ചിട്ടുള്ളതിലും വൻ തുകയാണ് ചെലവഴിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതികളിലും അഴിമതി നടക്കുന്നതായി വ്യാപകമായ പരാതികൾ ഉണ്ടായിരിക്കുകയാണ്. യോഗം ചൂണ്ടിക്കാട്ടി….. സംസ്ഥാന വ്യാപകമായി അഴിമതി നടത്തുന്ന സി.പി.എം. -ന്റെ നിർദ്ദേശാനുസരണം സ്ഥാനം നിലനിർത്താൻ വേണ്ടി അഴിമതികൾക്ക് പ്രസിഡണ്ട്നേതൃത്വം നൽകുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഗ്രാമ പഞ്ചായത്തിലെ അഴിമതികൾക്ക് ഇടതുമുന്നണിക്ക് പങ്കില്ലായെങ്കിൽ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മുന്നണി നേതൃത്വം തയ്യാറാകണം. സ്വന്തം വ്യക്തിത്വം ഇടതുമുന്നണിയുടെ അഴിമതി നിർദ്ദേശങ്ങൾക്കായി അടിയറവ് വെയ്ക്കേണ്ട സാഹചര്യമാണെങ്കിൽ തൽസ്ഥാനം രാജി വച്ച് ജനങ്ങളോട് സത്യം തുറന്നു പറയുവാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്തയ്യാറാകണം . യോഗം അഭ്യർത്ഥിച്ചു ………. പഞ്ചായത്തിലെ വിവിധ അഴിമതികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു…… മണ്ഡലം പ്രസിഡണ്ട് ബിബിൻ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജോയി കൊച്ചു കരോട്ട് , ഷൈനി സജി, വി.എ ഉലഹന്നൻ, സണ്ണി തെങ്ങുംപള്ളി, പ്രദീപ് ജോർജ് , തോമസ് പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു…..