Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മേരികുളത്ത് മരം മുറിക്കുന്നതിനിടയിൽ അപകടം.രണ്ട് തൊഴിലാളികളുടെ കാലൊടിഞ്ഞു


മുറിച്ചുകൊണ്ടിരുന്ന മരം വീഴുന്നതിനിടെ ഓടിമാറിയ തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു.മേരികുളം സ്വദേശികളായ വിനോദ്(42), ബിജു(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30 ഓടെ മേരികുളം സുൽത്താനിയ എസ്റ്റേറ്റിലാണ് അപകടം.തൊഴിലാളി ലയത്തിനോട് ചേർന്ന് അപകട ഭീഷണിയായി നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെ പെട്ടന്ന് ഒടിഞ്ഞു വീഴുകയായിരുന്നു.ദേഹത്ത് വീഴാതെ ഇരിക്കുവാൻ ഇരുവരും ഓടിമാറിയപ്പോൾ സമീപത്തെ പാറക്കൂട്ടത്തിലേക്ക് വീണാണ് പരിക്കേറ്റത്.തുടർന്ന് ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്നാണ് രണ്ട് പേരെയും കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരുടെയും കാലുകൾ ഒടിഞ്ഞു.