Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബൈക്കിന് പിറകേ പാഞ്ഞ് ആന; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ


ബന്ദിപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് ആന യാത്രക്കാരെ ആക്രമിച്ചത്. കർണാടക സ്വദേശികളായ സഞ്ചാരികൾ വയനാട് റോഡിൽ നിന്ന് ആനയുടെ ചിത്രം എടുക്കവേ ആന ആക്രമിക്കാനായി കുതിച്ചെത്തുകയായിരുന്നു.
ഇവരിലൊരാൾ ഓടി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഹോൺ അടിച്ചതിനെ തുടർന്നാണ് ആന വരുന്നുണ്ടെന്ന വിവരം ഇവർ അറിഞ്ഞത്. മറ്റൊരാൾ റോഡരികിലേക്ക് വീഴുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.