എക്‌സൈസ് ഓഫീസില്‍ ഷാപ്പ് കോണ്‍ട്രാക്‌ടറില്‍നിന്ന് കണക്കില്‍പ്പെടാത്ത 10,5000 രൂപ പിടികൂടി
തൊടുപുഴ: എക്‌സൈസ് ഓഫീസിലെത്തിയ ഷാപ്പ് കോണ്‍ട്രാക്‌ടറില്‍നിന്നും രേഖകളില്ലാത്ത പണം വിജിലന്‍സ് പിടിച്ചെടുത്തു. കോളപ്ര സ്വദേശിയായ ഷാപ്പ് കോണ്‍ട്രാക്‌ടറുടെ പക്കല്‍നിന്നാണ് 10,5000 രൂപ ഇടുക്കി വിജിലന്‍സ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയിലുള്ള വിവിധ കള്ളുഷാപ്പുകളില്‍നിന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്‌ഥന്‍ വന്‍ തോതില്‍ പണം വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. പണം ഇന്നലെ കൈമാറുമെന്ന സൂചനയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ് സംഘം എക്‌സൈസ് ഓഫീസ് പരിസരത്ത്‌് നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് ഷാപ്പ് കോണ്‍ട്രാക്‌ടര്‍ എക്‌സൈസ് എലെക്ട്രിസിറ്റി . ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന്റെ ഓഫീസില്‍നിന്നും പുറത്തിറങ്ങിയ ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ഓണത്തിന് ഉദ്യോഗസ്‌ഥര്‍ക്ക് കൊടുക്കാനായി വിവിധ കള്ള് ഷാപ്പുകളില്‍നിന്നും ശേഖരിച്ച തുകയാണ് ഇതെന്ന് കരുതുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിടികൂടിയ പണം താന്‍ മറ്റൊരാവശ്യത്തിന് കൊണ്ടു വന്നതാണെന്ന് ഷാപ്പ് കോണ്‍ട്രാക്‌ടര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.
സംശയ നിഴലിലുള്ള ഉദ്യോഗസ്‌ഥന്‍ ഈ സമയം സ്‌ഥലത്ത് ഇല്ലായിരുന്നു. പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തൊടുപുഴ എക്‌സസൈസ് റേഞ്ച് ഓഫീസിലും തുടര്‍ന്ന് കോണ്‍ട്രാക്‌ടറുടെ ഉടമസ്‌ഥതയിലുള്ള കള്ള് ഷാപ്പുകളിലും വിജിലന്‍സ് പരിശോധന നടത്തി. പിടിച്ചെടുത്ത പണം ട്രഷറിയില്‍ അടയ്‌ക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.തുടര്‍ന്ന് സംശയനിഴലിലുള്ള എക്‌സൈസ് ഉദ്യോഗസ്‌ഥനും കോണ്‍ട്രാക്‌ടര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് കൈമാറുമെന്നും വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു.