ക്രെറ്റയ്ക്കും സെല്‍റ്റോസിനും വെല്ലുവിളി; വിലയില്‍ ഞെട്ടിച്ച് ഹോണ്ട എലിവേറ്റ്
നിരത്ത് കീഴടക്കാന്‍ കിടിലന്‍ എസ്‌യുവികളുടെ കൂട്ടത്തിലേക്ക് ഓടിയെത്താന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇപ്പോള്‍ ഹോണ്ടയുടെ എലിവേറ്റിന്റെ വിലവിവരങ്ങള്‍ പുറത്തുവിട്ടു. മിഡ് സൈസ് എസ്‌യുവി എലിവേറ്റിന്റെ പ്രാരംഭ വില 10.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ്. നാലു വകഭേദങ്ങളിലായി പെട്രോള്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എസ്‌യുവി വകഭേദത്തിന് 10.99 ലക്ഷം രൂപയാണ് വില.
വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് നോക്കിയാല്‍ എലിവേറ്റ് ടഢ പതിപ്പിന് 11 ലക്ഷം രൂപയും V മാാനുവലിന് 12.11 ലക്ഷവും VX മാനുവലിന് 13.50 ലക്ഷവും ZX മാനുവലിന് 14.90 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇനി ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് വന്നാല്‍ V ഓട്ടോമാറ്റിക്കിന് 13.21 ലക്ഷവും VX ഓട്ടോയ്ക്ക് 14.60 ലക്ഷം രൂപയും ZX ഓട്ടോമാറ്റിക്കിന് 16 ലക്ഷവുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ചെറു എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് മത്സരിക്കുന്നത്. പെട്രോള്‍ മാനുവല്‍, ഓട്ടമാറ്റിക്ക് മോഡലുകളില്‍ പുതിയ വാഹനം ലഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭിക്കൂ. 6സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും 7 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 സ്പീക്കറുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഹോണ്ട കണക്ട്, റിമോട്ട് എഞ്ചിന്‍ എസി സ്റ്റാര്‍ട്ട്, മള്‍ട്ടി ആംഗിള്‍ ക്യാമറ, ഓട്ടോ വൈപ്പര്‍ പോലുള്ള ഫാന്‍സി ഫീച്ചറുകളെല്ലാം നല്‍കികൊണ്ടാണ് പുതിയ ഹോണ്ട എലിവേറ്റ് എസ്യുവി എത്തുന്നത്.