നാട്ടുവാര്‍ത്തകള്‍
കട്ടപ്പന പളളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു.


മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി വെള്ളക്കെട്ട് നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം
കട്ടപ്പന ബൈപ്പാസ് റോഡിലെ ഹൗസിംഗ് ബോർഡ് വക 30 സെൻ്റ് സ്ഥലത്താണ് വെള്ളക്കെട്ട് രൂപപെട്ടത്.
ടൗണിൽ നിന്നുൾപ്പെടെ ഒഴുക്കി എത്തുന്ന വെള്ളം വർഷങ്ങളായി കെട്ടികിടക്കുന്നത് ഇവിടെയാണ്.
ഇത് മൂലം കൊതുകുകളുടെ ആവാസ കേന്ദ്രമായി ഇവടം മാറി കഴിഞ്ഞു.
വൈകുന്നേരമാകുന്നതോടെ ഈ മേഖലയിലെ വീടുകളിൽ കൊതുക് ശല്യം രൂക്ഷമാകുകയാണ്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ ഇടപെട്ട് പ്രദേശത്തെ കാടുകൾ വെട്ടി തെളിച്ചിരുന്നു.
ഹൗസിംഗ് ബോർഡ് വെള്ളക്കെട്ട് നീക്കം ചെയ്യാത്ത സഹചര്യത്തിലാണ് നഗരസഭ ഇടപ്പെട്ടത്.
മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഹിറ്റാച്ചി ഉപയോഗിച്ച് അടുത്ത ദിവസം തന്നെ വെള്ളക്കെട്ട് നീക്കം ചെയ്യുമെന്ന് നഗരസഭ കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു.