Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോടതിയലക്ഷ്യ നടപടി; സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നൽകും


ഇടുക്കി: കോടതിയലക്ഷ്യ നടപടിയില്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഹൈക്കോടതി വിലക്ക് പാലിക്കാതെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് വിശദീകരണം നല്‍കേണ്ടത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ലോക്കല്‍ കമ്മിറ്റി ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ വിലക്ക് ലംഘിച്ച് രാത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് കോടതിയലക്ഷ്യ കേസിന് ആധാരം. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്കൊപ്പമാണ് കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കുന്നത്.