നാട്ടുവാര്‍ത്തകള്‍
കോവിഡ് കാലത്ത് കരുതലുമായി യുവമോർച്ച


തൊടുപുഴ : നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്ച മുതൽ യുവമോർച്ചയുടെ നേതൃത്വത്തിലുള്ള വാഹനങ്ങൾ ഓടിത്തുടങ്ങും. കോവിഡ് രോഗികളെയും മറ്റു രോഗികളെയും ആശുപത്രിയിലെത്തിക്കുന്നതിനും അവശ്യസാധനങ്ങൾ ക്വാറന്റീനിൽ കഴിയുന്ന ആളുകൾക്കായി എത്തിക്കുന്നതിനും വേണ്ടിയാണ് ഈ സേവനം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. ഫോൺ: 9562936509.