പുറ്റടി 3200 രൂപ വിലയുണ്ടായിരുന്ന ഏലക്ക 10 ദിവസം കൊണ്ട് 800 രൂപയോളം കുറിച്ച് 2400 ൽ എത്തിയിരിക്കുന്നുവൻകിട ഉത്തരേന്ത്യൻ ലോബികളും തമിഴ്നാട് ലോബിയും ലേലകേന്ദ്രങ്ങളും ഒരുമിച്ചപ്പോൾ കർഷകർക്ക് നഷ്ടമായത് 800 രൂപ


പുറ്റടി 3200 രൂപ വിലയുണ്ടായിരുന്ന ഏലക്ക 10 ദിവസം കൊണ്ട് 800 രൂപയോളം കുറിച്ച് 2400 ൽ എത്തിയിരിക്കുന്നുവൻകിട ഉത്തരേന്ത്യൻ ലോബികളും തമിഴ്നാട് ലോബിയും ലേലകേന്ദ്രങ്ങളും ഒരുമിച്ചപ്പോൾ കർഷകർക്ക് നഷ്ടമായത് 800 രൂപ.
തമിഴ്നാട്ടിൽ നിന്നും വ്യാപകമായി സ്പൈസസ് ബോർഡിലെ ലേല കേന്ദ്രങ്ങളിൽ ഏറ്റവും മോശപ്പെട്ട ഏലക്ക പതിച്ച് ആവറേജ് വില കുറച്ചു കാണിച്ച് കർഷകരുടെ ഉൽപ്പന്നങ്ങൾ കൊടുംവേനലിലും തട്ടിയെടുക്കുന്ന വ്യാപാരി ലോബിയെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്.
2024 കൊടുംവേനലിൽ ഭൂരിഭാഗവും കൃഷി നശിപ്പിച്ച ഉൽപാദനം പത്തിൽ ഒന്നായി കുറഞ്ഞ സമയത്താണ്ഇത്തരത്തിലുള്ള കർഷക വിരുദ്ധ നടപാടുകളും ആയി സ്പൈസസ് ബോർഡ് ഈ ലേല കേന്ദ്രങ്ങൾ മുന്നോട്ടുപോകുന്നത് ഇതിന് ഒത്താശ ചെയ്യുന്നചെയ്യുന്ന പരിപാടിപരിപാടിയാണ് സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥർ ചെയ്യുന്നത് വൻകിട ലോബികളിൽ നിന്നുംവൻ തുക കൈപ്പറ്റുന്ന സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും ലേലകേന്ദ്രങ്ങളും ഒരുമിച്ചപ്പോൾ കർഷകന്റെ നട്ടെല്ലൊടിയുന്ന വില തകർച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
മിക്ക ഏലം സംസ്കരണ കേന്ദ്രങ്ങളും ഉണങ്ങുവാൻ ഏലക്ക ഇല്ലാതെ അടഞ്ഞു കിടക്കുമ്പോഴാണ് ലേലകേന്ദ്രങ്ങളിൽ 60000വും70000വും കിലോ പതിവ് വരുന്നത് ഇങ്ങനെ ഒരു ലക്ഷത്തിൽ പരം കിലോ തിരിച്ചും മറിച്ചും കാണിച്ച് കർഷകരുടെ ഉൽപ്പന്നം നാമമാത്രമായ വിലയ്ക്ക് സംഭരിച്ച് കിലോയ്ക്ക്ആറായിരത്തിൽ പരം വിലക്കാണ് ഇവർ വിറ്റു മാറുന്നത് ഇതിലൂടെ കോടികളാണ് സമ്പാദിക്കുന്നത് ഇവരെ നിയന്ത്രിക്കുവാനോ ഇവർക്കെതിരെ നടപടി എടുക്കുവാനോകർഷകർക്ക് ഉറുപ്പാകേണ്ട വില ലഭിക്കുന്നതിനൊ സ്പൈസസ് ബോർഡ് അംഗങ്ങളോകേന്ദ്രവാണിജ്യ മന്ത്രാലയങ്ങളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മൂന്നുവർഷം പഴക്കമുള്ള ഗോട്ടി മാല ഏലക്കകുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്തു ഇന്ത്യൻ ഏലക്കായുമായി മിക്സ് ചെയ്ത് ലേല കേന്ദ്രങ്ങളിൽ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് എങ്കിലും ഇതിനെതിരെ നോക്കുകുത്തിയായി നിൽക്കുകയാണ് സ്പൈസസ് ബോർഡ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം കർഷകരുടെഭാഗത്തുനിന്നും ഉയർന്നു കഴിഞ്ഞുസ്പൈസസ് ബോർഡ് ലേല കേന്ദ്രങ്ങൾ ഉപരോധിക്കുന്നത് ഉൾപ്പെടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ ആണ് ചെറുകിട ഏലം കർഷകരുടെയും ചെറുകിട ഏലം വ്യാപാരികളുടെയും തീരുമാനം.
മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ ഇന്ത്യ കൊടും വരൾച്ചയിലേക്ക്പോകുമെന്ന് മുന്നിൽകണ്ട് വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിക്കുമ്പോൾ വരാനിരിക്കുന്ന വിപണിയിലെ വിലവർധന മുന്നിൽകണ്ട് സ്റ്റോക്ക് സംഭരിക്കുവാൻ വൻകിട ലോബികൾ ചെയ്യുന്ന ഇത്തരം പ്രവണതകൾക് കൂട്ടുനിൽക്കുന്ന നടപടികളിൽ നിന്നും സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും ഈ ലേല കേന്ദ്രങ്ങളും പിന്മാറണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.