Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ രക്ഷകർതൃ യോഗവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു


കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ രക്ഷകർതൃ യോഗവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമായ സജിദാസ് മോഹൻ ക്ലാസ് നയിച്ചു.
വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിൽ ഓണാവധി കഴിഞ്ഞുള്ള ആദ്യ ദിനത്തിലാണ് രക്ഷകർതൃ യോഗവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചത്.
പ്രശസ്ത കാർട്ടൂണിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമായ സജിദാസ് മോഹൻ ക്ലാസ് നയിച്ചു.
80 കുട്ടികളാണ് ഇവിടെ താമസിച്ച് പഠനം നടത്തി വരുന്നത്.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജസി മരിയ അധ്യക്ഷത വഹിച്ചു. സി. ബെറ്റി മരിയ, സി.ടെസലിൻ തുടങ്ങിയവർ നേതൃത്വം നല്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.