Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ് ; കണ്ടെത്തിയത് വ്യാപക ക്രമക്കേട്


ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ 140 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നും ഇവർ വാങ്ങുന്ന മദ്യത്തിന് ബില്ല് നൽകാറില്ലെന്നും വിജിലൻസിന് ബോധ്യപ്പെട്ടു.
കീറിയ ബില്ലുകൾ വെയ്സ്റ്റ് ബോക്സിൽ നിന്ന് കണ്ടെത്തി. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യം നൽകാതെ കമ്മീഷൻ കൂടുതൽ കിട്ടുന്ന മദ്യം മാത്രം നൽകുന്നതായും വിജിലൻസിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്.