മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ജോസഫ് മാത്യവിന് സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകനുള്ള പുരസ്‌കാരം ലഭിച്ചു.


കാമാക്ഷി പഞ്ചായത്തിലെ മേലേക്കു പ്പച്ചാംപടിയിലെ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ് മാത്യു എന്ന കാരിമറ്റത്തിൽ ജിമ്മിച്ചൻ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും നേടി.
2000 ത്തിൽ ഉദയഗിരി സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് പാറത്തോട് സെയ്ന്റ് ജോർജ് ഹൈസ്കൂൾ, ഇരട്ടയാർ സെയ്ന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 2017 മുതൽ 2021 വരെ വെള്ളയാംകുടി സെയ്ന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി .തുടർന്ന് 2021 മുതൽ മുരിക്കാശ്ശേരി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ .9 വർഷം കട്ടപ്പന ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി, 2005 മുതൽ 2009 വരെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഇടുക്കി റവന്യൂ ജില്ലാ സെക്രട്ടറി .സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഇടുക്കി ജില്ല കോ-ഓർഡിനേറ്റർ, മുഖ്യമന്ത്രി അധ്യക്ഷനായ യൂത്ത് പാർലമെന്റിന്റെ ജില്ലാ കോ- ഓർഡിനേറ്റർ, ഹയർ സെക്കൻഡറി വിഭാഗം ഇടുക്കി ജില്ലാ കോ- ഓർഡിനേറ്റർ, ഇടുക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്കാദമിക് എക്സലൻസ് പ്രോഗ്രാമിന്റെ ജില്ലാ കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വെള്ളയാം കുടി സെയ്ന്റ് ജെറോംസ് സ്കൂൾ ഹൈടെക് ആക്കുവാൻ മുഖ്യ പങ്കുവഹിച്ചു.കട്ടപ്പന വിദ്യാഭ്യാസ ജില്ല എച്ച് .എം ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ഭാര്യ സൂസമ്മ ജോസഫ് ഇരട്ടയാർ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ സാമ്പത്തിക ശാസ്ത്രം അധ്യാപികയാണ്. മൂത്ത മകൾ വർഷ ജോസ് ബനാറസ് യൂണിവേഴ്സിറ്റിയിൽ പി.ജി വിദ്യാർത്ഥിനിയാണ്. ഇളയ മകൻ ഫെലിക്സ് ജോസഫ് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്. ഇപ്പോൾ ഇരട്ടയാർ ടൗൺ വാർഡിൽ (7) സ്ഥിരതാമസകാരാനാണ് അ ദിനന്ദനങ്ങൾ ആശംസകൾ എന്ന് സ്നേഹത്തോടെ ജിൻസൺ വർക്കി