Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വി ക്ലബ്ബിൻ്റ് നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


കതിർ 2023 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി ഉദ്ഘാടനം ചെയ്തു.
വി ക്ലബ്ബ് നടത്തി വരുന്ന കൈത്താങ്ങ് കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി.
ഓണക്കിറ്റ് വിതരണം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനിഷിന് നൽകി ഉദ്ഘാടനം ചെയ്തു.
വി ക്ലബ്ബ് പ്രസിഡൻ്റ് മോനിഷ വിശാഖ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണാ സദ്യയും നടന്നു.
സെക്രട്ടറി ഡോക്ടർ ലിഷാ പി.എൽ, ട്രഷറർ ജിഷാ ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.