കട്ടപ്പനയുടെ ഓണാഘോഷം നാളെ
പൊന്നിൻ ചിങ്ങ മാസത്തിന്റെയും തിരുവോണത്തിന്റെയും ആശംസകൾ നേരുന്നു .
ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയുടെ പ്രൗഡിക്കനുസരിച്ചു ഓണം ആഘോഷിക്കുവാൻ കഴിഞ്ഞ പത്തു വർഷമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെയും കട്ടപ്പന പൗരാവലിയുടെയും നേതൃത്വത്തിൽ മാവേലി മഹോത്സവം നടത്തിവരുന്നു.
ഇത്തവണ മാവേലി മഹോത്സവത്തോടൊപ്പം വിപുലമായ രീതിയിൽ മുന്നൂറോളം ചെണ്ട കലാകാരന്മാരെ അണിനിരത്തി കട്ടപ്പനയിൽ ആദ്യമായി അഖില കേരളാ ചെണ്ട മേള മത്സരം നടത്തപ്പെടുകയാണ്.
അതോടൊപ്പം ഘോഷയാത്ര പുലികളി ,നൃത്ത നൃത്യങ്ങൾ , വിവിധ വേഷങ്ങൾ ,ഗാനമേള , നാടൻ പാട്ടു സന്ധ്യ ഇവയെല്ലാം ഉൾപ്പെടുത്തി ഓഗസ്റ്റ് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിമുതൽ കട്ടപ്പന ഓണോത്സവം ആരംഭിക്കുന്നു. ഈ പ്രോഗ്രാം കാണുവാൻ കുട്ടികളടക്കം സകുടുംബം താങ്കൾ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .
ലോകത്തെവിടെയായിരുന്നാലും നാം ഏറ്റവും സ്നേഹിക്കുന്ന കട്ടപ്പനയിൽ ,നമ്മുടെ കാരണവന്മാർ പ്രതിസന്ധികളോട് പടവെട്ടി വളർത്തിയെടുത്ത കട്ടപ്പനയിൽ ,ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് എല്ലാ ആഘോഷങ്ങളും വർണാഭമായി നടത്തണമെന്ന
വലിയ ലക്ഷ്യത്തെ പിന്തുണച്ച് എല്ലാവിധ സഹായസഹകരണവും സാന്നിദ്ധ്യവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .
ഓണം ഘോഷയാത്ര ഓഗസ്റ്റ് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ടൗൺഹാളിന് സമീപമുള്ള ഇമിഗ്രൻറ് അക്കാദമിയിൽ നിന്നും കട്ടപ്പന DYSP VAനിഷാദ് മോൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതും തുടർന്ന് ചെണ്ടമേളം,മയൂര നൃത്തം,മാവേലിമാർ,തൃശൂർ പുലികളി, തെയ്യം, കഥകളി, പരുന്താട്ടം, മോഹിനിയാട്ടം, മലയാളി മങ്ക, മലയാളി കേസരി തുടങ്ങി വിവിധ വേഷങ്ങളുടെ അകമ്പടിയോടെ ഇടുക്കികവല ,
അശോകജംഗ്ഷൻ സെൻട്രൽ ജംഗ്ഷൻ വഴി മിനിസ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നടക്കുന്ന അഖിലകേരളാ ചെണ്ട മേളം മത്സരം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നതും കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നതും പ്രശസ്ത സിനിമാതാരം പ്രമോദ് വെളിയനാട് സമ്മാനദാനം നിർവ്വഹിക്കുന്നതുമാണ്.തുടർന്ന് ഗാനമേളയും പ്രശസ്ത നാടൻ പാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പിയുടെ നാടൻ പാട്ട് സന്ധ്യയും അരങ്ങേറുന്നതാണ്.
കട്ടപ്പനയുടെ ഓണോത്സവത്തിൽ പങ്കാളിയാവാൻ ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.താങ്കളും താങ്കൾ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ ഭാരവാഹികളും ഘോഷയാത്രയിൽ ഏറ്റവും മുൻനിരയിലെ ബാനറിന് പിന്നിൽ അണിനിരരക്കണമെന്നും അഭ്യാർത്ഥിക്കുന്നു.
ടീം ഫ്രണ്ട്സ് ഓഫ് കട്ടപ്പന,
കട്ടപ്പന പൗരാവലി,
Phone:
9744044097
9048812123