പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടികള്‍ക്ക് മത്സരങ്ങള്‍


പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല, സംസ്ഥാന തലങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപന്യാസം, പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോര്‍ഡിന്റെ അതത് ജില്ലാ കോഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് സെപ്റ്റംബര്‍ 10 ന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.