കൊച്ചി പറവൂർ കോട്ടക്കാവ് പള്ളിയിലും മഞ്ഞപ്ര മാർ സ്ലീവാ പള്ളിയിലും സിനഡ് കുർബാന അർപ്പിക്കാൻ എത്തിയ വൈദികരെ വിശ്വാസികൾ തടഞ്ഞു
സംഭവത്തെ തുടർന്ന് പള്ളി അടച്ചു. ഞായറാഴ്ച ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിക്കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വൈദികര്‍ക്കും മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറിൽ വാസില്‍ രജിസ്‌ട്രേഡ് കത്തയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പറവൂർ കോട്ടക്കാവ് പള്ളിയിലും മഞ്ഞപ്ര മാർ സ്ലീവാ പള്ളിയിലും വൈദികർ സിനഡ് കുർബാന അർപ്പിക്കാൻ എത്തിയത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലര്‍, 2022 മാര്‍ച്ചില്‍ പുറപ്പെടുവിച്ച മാര്‍പാപ്പയുടെ കത്തിന്റെ പകര്‍പ്പ് എന്നിവയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറിൽ വാസില്‍ വൈദികര്‍ക്ക് അയച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും മുഴുവന്‍ സന്യസ്ത ഭവനങ്ങളിലും ഏകീകൃത കുര്‍ബാന തന്നെ അര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനിടെ ചില പള്ളികളിലെ വികാരിമാര്‍ പാരിഷ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് ഇനി മുതല്‍ ഏകീകൃത കുര്‍ബാനയായിരിക്കും അര്‍പ്പിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത കുര്‍ബാനയെ എതിര്‍ത്താല്‍ പള്ളി തുറന്നിടുമെന്നും മറ്റൊരു കുര്‍ബാനയും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. സിനഡ് നിര്‍ദ്ദേശം അംഗീകരിക്കാതിരുന്നാല്‍ സഭയില്‍ നിന്ന് പുറത്ത് പോകലായി കണക്കാക്കുമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തിലൂടെ അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം സിഎംഐ സഭയിലെ വൈദികര്‍ക്കും നല്‍കിയിട്ടുണ്ട്. സിഎംഐ പ്രയോര്‍ ജനറലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.