ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ റെയ്ഞ്ച് ഓഫീസർ മുജീബ് റഹ്മാനെ സസ്പെൻഡ് ചെയ്തു
ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ റെയ്ഞ്ച് ഓഫീസർ മുജീബ് റഹ്മാനെ സസ്പെൻഡ് ചെയ്തു. കള്ള ക്കേസാണെന്ന് ബോധ്യപ്പെട്ടതിനാൽ കേസ് എടുക്കരുതെന്ന് ഫോറസ്റ്റർക്ക് നിർദ്ദേശം നൽകി മടങ്ങിയ റേഞ്ച് ഓഫീസറെ 11 മാസത്തിനു ശേഷമാണ് സസ്പൻഡു ചെയ്തു കൊണ്ടുളള വനം വകുപ്പിന്റെ വിചിത്ര നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറും സംഘവും തയ്യാറാക്കിയ മഹസറിൽ ഇദ്ദേഹം ഒപ്പിട്ടിരുന്നില്ല. എന്നാൽ ശരിയായ തുടർ നടപടി സ്വീകരിക്കാതെ വിട്ടു നിന്നതിനും , റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിട്ടതിനുമാണ് സസ്പെൻഷനെന്ന് ഉത്തരവിൽ പറയുന്നു. .വൈൽഡ് ലൈഫ് വാർഡന്റെ (ഡി.എഫ്.ഒ.) സമ്മർദ്ദത്തെ തുടർന്നാണ് ഇദ്ദേഹം റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിട്ടത്. കള്ളക്കേസിൽ കുടുക്കി ആദിവാസി യുവാവിനെ ജയിലിലടച്ച സംഭവം ആദിവാസി സമൂഹത്തിന് വനം വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനും,
പൊതു സമൂഹത്തിൽ സൽപ്പേര് നശിപ്പിക്കാനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് റേഞ്ചർക്കെതിരെയുള്ള
നടപടി നിലമ്പൂർ തരുളായി റേഞ്ച് ഓഫീസറായ മുജീബ് റഹ്മാനെ തിങ്കളാഴ്ചയാണ് സസ്പെൻഡു ചെയ്ത് ഉത്തരവിറങ്ങിയത്. 2022 സെപ്തംബർ 20 നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഫോറസ്റ്റർ അനിൽ കുമാറും സംഘവും കണ്ണംപടി മുല്ല ഊരിലെ പുത്തൻ പുരയ്ക്കൽ സരൂൺ സജിയെ അറസ്റ്റു ചെയ്തത്. വനം വകുപ്പിന്റെയും , പോലീസിന്റെയും അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നും, സരുൺ നിരപരാധിയാണെന്നും തെളിഞ്ഞിരുന്നു. പിടിച്ചെടുത്തത് വന്യമൃഗത്തിന്റെ മാംസം അല്ലന്നു വിദഗ്ധ പരിശോധനയിൽ വ്യക്തമാകുകയും, ഡിജിറ്റിൽ തെളിവുവകൾ അനുകൂലമായതോടെ സരുണിന്റെ പേരിലുള്ള കേസ്
വനം വകുപ്പ് പിൻവലിക്കുകയും ചെയ്തു.
തുടർന്ന് ഡി എഫ്.ഒ ബി രാഹൂൽ
, സെക്ഷൻ ഫോറസ്റ്റർ വി. അനിൽകുമാർ എന്നിവർ ഉൾപ്പടെ ഒൻപത് ഉദ്യോഗസ്ഥരെ
സസ്പൻഡു ചെ’യ്യുകയും, 13 പേർക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒന്നും, രണ്ടും , നാലും പ്രതികൾ കീഴടങ്ങി റിമാൻഡിലാകുകയും, .എട്ടു പേർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തു. എന്നാൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഡി .എഫ് . ഒ . ബി രാഹൂ ൽ , മൂന്നാം പ്രതി സീനിയർ ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ അറസ്റ്റു ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.