മൃഗങ്ങളെയും പക്ഷികളെയും കൃഷിയേയും സ്നേഹിക്കുന്ന രോഷൻ പോളിന്
വിദ്യാർത്ഥി കർഷക സംസ്ഥാന അവാർഡ്
വിദ്യാർത്ഥി കർഷകനുള്ള ജില്ലാ അവാർഡ് നേടിയ കോതമംഗലം പൈങ്ങോട്ടൂർ സ്വദേശി റോഷൻ പോൾ വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന അവാർഡിനും അർഹനായി.
കൃഷിയും മൃഗ പരിപാലനവും ജീവിതത്തോട് ചേർത്ത് നിറുത്തിയ വിദ്യാർത്ഥിയാണ്
റോഷൻ പോൾ. ചാത്തമറ്റം ചിറപ്പുറത്ത് പോളിന്റെയും ജിഷയുടെ യും മകനാണ്.
ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വളർത്താൻ നൽകിയ ഒരു ആട്ടിൻകുട്ടിയിലൂടെ തുടങ്ങിയ റോഷന് സ്വന്തമായി പശുക്കൾ, ആടുകൾ, വിവിധ നാടൻ കോഴികൾ, താറാവ്, വാത്ത, മണി താറാവ്, ഗിനി കാട മീൻ വളർത്തൽ ഉൾപ്പെടെ യുള്ള ചെറിയൊരു ഫാം തന്നെ സ്വന്തമായുണ്ട്.
കോഴികുഞ്ഞുങ്ങൾ നാടൻ രീതിയിൽ അട വെച്ചാണ് വിരിയിചെടുക്കുന്നത്.
നവ മാധ്യമ ങ്ങളുടെ സാധ്യത പരമാവധി ഉപയോഗപെടുത്തി facebook /whats app ഗ്രൂപ്പുകൾ വഴിയാണ് വിപണനം.
പൈങ്ങോട്ടൂർ എസ് എൻ കോളേജിലേ ബി എസ് ഡബ്ല്യു
രണ്ടാം വർഷ വിദ്യാർത്ഥിയായ റോഷൻ കോളേജ് എൻ എസ് എസ് സെക്രട്ടറിയായും പരിസ്ഥിതി ക്ലബ് അംഗമായും പ്രവർത്തിക്കുന്നു.
പാട്യേതര വിഷയങ്ങളിലും മികവാർന്ന പ്രവർത്തനം നടത്തുന്നുണ്ട്
2020-21 വർഷത്തിൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ കുട്ടി കർഷകനെ ആദരിച്ചിട്ടുണ്ട്. എസ് എൻ
കോളേജിൽ തരിശ് കിടന്ന സ്ഥലത്ത് കൃഷി വകുപ്പ് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെവിജയത്തിന് പിന്നിലും റോഷന്റെ സാന്നിധ്യമുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ആലുവ സീഡ് ഫാം സന്ദർശനത്തിടെ റോഷൻ ആകസ്മികമായി ഫാമിലെ ആടിന്റെ പ്രസവം എടുക്കുകയും പ്രസവത്തിൽ ഉണ്ടായ ആട്ടിൻകുട്ടിക്ക് ഫാം അധികൃതർ രോഷ്നി എന്ന് പേരിട്ടതും കൗതുകകരമായിരുന്നു.
ഇത്രമാത്രം കൃഷിയെ നെഞ്ചോട് ചേർത്ത വിദ്യാർത്ഥി കർഷകനെ തേടി ഇത്തവണ എത്തിയത് സംസ്ഥാന അവാർഡാണ്.
സംസ്ഥാന
കലാലയ കർഷക പ്രതിഭ അവാർഡ്
25000 രൂപയും
ഫലകവും സർട്ടിഫിക്കറ്റും മാണ്. പൈങ്ങോട്ടൂർ പഞ്ചായത്തും കൃഷി ഭവൻ ഉദ്യോഗസ്ഥരായ
കൃഷി ഓഫീസർ അമ്പിളി സദാനന്ദൻ അസിസ്റ്റന്റ് മാരായ
കെ കെ നിഷാദ്, അജ്ജലി പരമേശ്വരൻ എന്നിവരുടെ പിന്തുണയും കൊണ്ടാണ് അവാർഡിന് അർഹനായ തെന്ന് റോഷൻ ഇടുക്കി ലൈവിനോട്
പറഞ്ഞു.
സംസ്ഥാന
അവാർഡ് ലഭിച്ചത് അറിഞ്ഞ് പൈങ്ങോട്ടൂർ
പഞ്ചായത്ത് പ്രസിഡന്റ്
ജിജി ഷിജു,
വാർഡ് മെമ്പർ സാറാമ്മ പൗലോസ്
കൃഷി ഓഫീസർ അമ്പിളി സദാനന്ദൻ , കൃഷി അസി. നിഷാദ് കെ.കെ. തുടങ്ങിയവർ റോഷനെ വീട്ടിലെത്തി അഭിനന്ദിച്ചു.