കട്ടപ്പന മർച്ചന്റ് അസോസിയേഷന്റ് നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു


കട്ടപ്പന മർച്ചന്റ് അസോസിയേഷന്റ് നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയിൽ ഉദ്ഘാടനം ചെയ്തു.
ഒന്നിച്ച് നിൽക്കാം , ഒന്നിച്ച് വളരാം ,നാടിന്റെ നന്മയ്ക്ക് എന്ന സന്ദേശത്തോടെയാണ് ആഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി ആഘോഷിക്കുന്നത്.
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ , മധുര പലഹാര വിതരണം, ജീവകാരുണ്യ പ്രവർത്തനം ,മുതിർന്ന വ്യാപാരികളുടെ ഭവന സന്ദർശനം നടത്തി ആദരിക്കൽ , ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.
അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ് പതാക ഉയർത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് സിബി കൊല്ലംകുടിയിൽ ദേശീയ വ്യാപാരി ദിനം ഉദ്ഘാടനം ചെയ്തു
വ്യാപാരികൾക്കുള്ള കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും സിബി കൊല്ലംകുടിയിൽ നിർവഹിച്ചു.
നേതാക്കളായ കെ പി ഹസൻ ,പി കെ മാണി , കെ പി ബഷീർ ,ജോഷി കുട്ടട ,സിജോമോൻ ജോസ് ,പി കെ പൊന്നച്ചൻ , രാജേന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു.
സന്തോഷ് ദേവസ്യ, ആക്നസ് ജോസ് , മുംതാസ് ഇബ്രാഹിം, രമണൻ പടന്നയിൽ , അജിത് സുകുമാരൻ , അനിൽ പുനർജനി എന്നിവർ നേതൃത്വം നൽകി.