പ്രാദേശിക വാർത്തകൾ
വിരണ്ടോടിയ എരുമ കുടുങ്ങിയത് ഇരുമ്പുപാലത്തിന്റെ കമ്പികൾക്കിടയിൽ,രക്ഷപ്പെടുത്തിയത് അഗ്നിരക്ഷ സേനയെത്തി


കട്ടപ്പന : വിരണ്ടോടിയ എരുമ ഇരുമ്പുപാലത്തിന്റെ കമ്പികൾക്കിടയിൽ കുടുങ്ങി. കൊച്ചുതോവാള ഓവേലിൽ ജയിംസ് വളർത്തുന്ന എരുമയാണ് ചൊവ്വാഴ്ച രാവിലെ വിരണ്ടോടിയത്. തുടർന്ന് ഉപ്പുകണ്ടത്ത് ഇരുമ്പ് പാലം കയറുന്നതിനിടെ കമ്പിക്കിടയിൽ കാൽ കുരുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് എരുമയെ രക്ഷപെടുത്തിയത്.