പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി


ഇടുക്കി: ഭാരതത്തിലെ ജനങ്ങളുടെ ആശങ്ക പങ്കുവച്ചു കൊണ്ട് 2019ല്‍ കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിയ ബി.ജെ.പിയ്ക്കും നരേന്ദ്രമോദിക്കുമേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം എ.പി ഉസ്മാൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് നീതി ഉറപ്പാക്കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഹ്ളാദ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉസ്മാൻ. ഇടുക്കി ടൗണില്‍ നടന്ന പ്രകടനത്തില്‍ ജോബി തയ്യില്‍, എം.ടി. തോമസ്, തങ്കച്ചൻ മാണി, തങ്കച്ചൻ അമ്ബാട്ടുകുഴി, ശ്രീലാല്‍, സാബു വെങ്കിട്ടയ്ക്കല്‍, നിര്‍മ്മലാ ലാലച്ചൻ, രവി കിഴക്കനേത്ത്, ലിബിൻ കുഴിഞ്ഞാലില്‍, ആഷവിൻ പ്ലാത്തോട്ടം, അനീഷ് ചാക്കോ, പി.ബി. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.