പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴപൈങ്കുളം സെന്റ് ജോസഫ് സ്കൂളിൽകുട്ടികളുമായി കൃഷി ഓഫീസർ മുഖാമുഖം പരിപാടി നടത്തി


സ്കൂൾ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിന്റെ ഭാഗമായി ആറാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രത്തിന്റെ മൂന്നാം പാഠമായ കേരളം മണ്ണും മഴയും മനുഷ്യനും എന്ന വിഷയത്തെ അധികരിച്ച് കാർഷിക മേഖലയിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന നൂതന കൃഷി രീതികളെക്കുറിച്ച് പൈങ്കുളം സെന്റ് ജോസഫ് എൽ.പി സ്കൂളിലെ കുട്ടികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ കാർഷിക സംബന്ധമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കുമാരമംഗലം കൃഷി ഓഫിസർ പി.ഐ.റഷീദ മറുപടി നൽകി. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജി മാനുവൽ, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, ബിന്ദു ടീച്ചർ, ജിബി ജോളി, ഇടുക്കി ഡയറ്റിലെ അദ്ധ്യാപക വിദ്യാർത്ഥികളായ കെ.എ.അബീന, അഞ്ജു മോൾ തോമസ്സ് , അഷ്ന ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.